പെട്രോൾ ബോംബ് ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു…

കൊയിലാണ്ടി സ്വദേശി വിഷ്ണു ആണ് മരിച്ചത്. പാലക്കാട് ഒറ്റപ്പാലത്ത് ജനുവരി 13നായിരുന്നു പെട്രോൾ ബോംബ് ആക്രമണം നടന്നത് .ഇതിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണു ആശുപത്രിയിൽ ചികിത്സയിലായിരുന്നു .ഇതിനിടെയാണ് മരണം.കേസിൽ അയൽവാസിയായ നീരജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന പ്രിയേഷനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

40%ത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. പരിക്ക് ഭേദമായതിനെ തുടർന്ന് പ്രിയേഷ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. വീട് നിർമ്മാണത്തിന് എത്തിയ കോഴിക്കോട് സ്വദേശികളായ 6 തൊഴിലാളികൾക്ക് നേരെയായിരുന്നു അയൽവാസിയായ നീരജ് പെട്രോൾ ബോംബ് എറിഞ്ഞത്. തൊഴിലാളികൾ തന്നെ കളിയാക്കുന്നുവെന്ന തോന്നലിലാണ് ആക്രമണം നടത്തിയതെന്ന് നീരജ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

Related Articles

Back to top button