മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്; പരാക്രമം മദ്യലഹരിയിൽ

മദ്യലഹരിയിൽ മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. നെട്ടേത്തറ സ്വദേശി പൊടിമോൻ ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ചടയമംഗലം സൊസൈറ്റി മുക്ക് പെട്രോൾ പമ്പിന് സമീപത്തെ മൊബൈൽ ടവറിന് മുകളിൽ കയറിയായിരുന്നു ഇയാളുടെ പരാക്രമം. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.
ചടയമംഗലം പൊലീസും കടയ്ക്കൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.




