വാഴയുടെ കൈ വെട്ടിയെന്നാരോപിച്ച് ആദിവാസി യുവാവിന് നേരെ ക്രൂര ആക്രമണം.. കാർക്കിച്ച് മുഖത്ത് തുപ്പി.. നായയെക്കൊണ്ട്…..

പറമ്പിൽ കയറി വാഴയുടെ കൈ വെട്ടിയെന്നാരോപിച്ച് ദലിത് യുവാവിനെ സ്ത്രീകൾ ഉൾപ്പെട്ട സംഘം ക്രൂരമായി ആക്രമിച്ചു.സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്കെതിരെ പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു. വയനാട് എളേരിത്തട്ട് മയിലുവള്ളി സ്വദേശിയായ 32 കാരൻ്റെ പരാതിയിൽ എളേരിത്തട്ടിൽ കട നടത്തുന്ന റജി, രേഷ്മ, രതീഷ്, നിധിന എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

എളേരിത്തട്ടിൽ വെച്ച് യുവാവിനെ തടഞ്ഞു നിർത്തി വടി കൊണ്ട് അടിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. തുടർന്ന് റജിയുടെ കടയിലെത്തിച്ച് നിലത്തിട്ട് ചവിട്ടി മുഖത്ത് തുപ്പിയെന്നുമാണ് പരാതി. തൊട്ടടുത്ത പറമ്പിൽ ജോലി ചെയ്യുന്നതിനിടെ റജിയുടെ പറമ്പിലെ വാഴയുടെ കൈ യുവാവ് വെട്ടിയതിൻ്റെ വിരോധത്തെ തുടർന്നാണ് ആക്രമിച്ചത്.

Related Articles

Back to top button