സഹോദരി ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ…

തിരുവനന്തപുരം: ആര്യനാട് സഹോദരി ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കൊക്ക് ഷിജു എന്ന് വിളിക്കുന്ന സിജു കുമാറിനെയാണ് സഹോദരിയുടെ ഭർത്താവിനെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആര്യനാട് തോളൂർ സ്വദേശി രതീഷിനെയാണ് സിജു കുത്തിപ്പരിക്കേൽപ്പിച്ചത്.

കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നിരവധി വധശ്രമക്കേസുകളിൽ പ്രതിയും ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് സിജു.

Related Articles

Back to top button