രഹസ്യവിവരം.. മലദ്വാരത്തിനുള്ളിൽ മെത്തഫിറ്റാമിൻ.. യുവാവ് പിടിയിൽ…
മലദ്വാരത്തിനുള്ളിൽ മെത്തഫിറ്റാമിൻ ഒളിപ്പിച്ച് കടത്തിയ യുവാവ് പിടിയിലായി. എറണാകുളം കടുങ്ങല്ലൂർ സ്വദേശി റിച്ചു റഹ്മാൻ (34) ആണ് പിടിയിലായത്. ആഫ്രിക്കൻ വംശജരായ ആളുകളിൽ നിന്നും ബാംഗ്ലൂരിൽ നിന്നും മെത്തഫിറ്റാമിൻ, എംഡിഎംഎ തുടങ്ങിയ രാസലഹരികൾ മലദ്വാരത്തിനുള്ളിൽ വെച്ച് സ്ഥിരമായി കടത്തി കൊണ്ടുവന്നിരുന്ന ആളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.
തൃശ്ശൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്നും രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ തൃശ്ശൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് നടത്തിയ എക്സറെ പരിശോധനയിൽ മലദ്വാരത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.