കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങി; തിരയിൽപ്പെട്ട് യുവാവ് മുങ്ങി മരിച്ചു

മലപ്പുറത്ത് കടലിൽ മുങ്ങി യുവാവ് മരിച്ചു. കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് തിരയിലകപ്പെട്ട് പോകുകയായിരുന്നു. മലപ്പുറം ചെട്ടിപ്പടി കൊടപ്പാളി മണ്ണാറയിലെ വലിയപീടിയേക്കൽ അബ്ദുറഹ്‌മാന്റെ മകൻ ജലീൽ (29) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ നോക്കിയെങ്കിലും യുവാവ് വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു.

ചാപ്പപ്പടി ഹാർബറിന് സമീപം കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ട്രോമ കെയർ വിഭാഗത്തിൽ നിന്നുള്ളവരും മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്‌ധരും നടത്തിയ തിരച്ചിലിലാണ് കടലിൽ നിന്ന് ജലീലിൻ്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഹസ്‌നിയയാണ് മരിച്ച ജലീലിൻ്റെ ഭാര്യ. ലഹ്ന ഏക മകളാണ്. കുഞ്ഞീവിയാണ് ജലീലിൻ്റെ മാതാവ്. മുസ്‌തഫ, കാസിം, അസ്‌മാബി, ഹസീന, ആസിഫ, അഫ്‌സിബ എന്നിവർ സഹോദരങ്ങളാണ്.

Related Articles

Back to top button