വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു…യുവ ഡോക്ടർ അറസ്റ്റിൽ..
അമ്പലപ്പുഴ: തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ഒരുവർഷത്തോളമായി പീഡിപ്പിച്ചുവന്നിരുന്ന തമിഴ്നാട് മധുര സ്വദേശി കേശവ് രമണ (28) നെ നോർത്ത് പോലീസ് സ്റ്റേഷനിലെ പ്രേത്യേക അന്വേഷണ സംഘം തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നകാലത്ത് ആണ് കേസിനു ആസ്പദമായ സംഭവം നടന്നത്. മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന വിവരം മറച്ചുവെച്ചുകൊണ്ട് തിരുവനന്തപുരം സ്വദേശിനിയോട് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവരുകയായിരുന്നു. തുടർന്ന് തന്നെ വിവാഹം കഴിക്കണം എന്ന ആവിശ്യവുമായി യുവതി മുന്നോട്ട് വരുന്ന സമയത്ത് താൻ മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്ന വിവരം അറിയിച്ചു. സ്ഥാപനത്തിൽ നിന്നും ജോലി ഉപേക്ഷിച്ചു നാടുവിട്ട് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നോർത്ത് സി.ഐ സജികുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ ദേവിക, സുഭാഷ്, വിനു,ലവൻ, സുജിത് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.