ഷെയർ ട്രേഡിംഗിലൂടെ വൻ ലാഭം നേടാം…ആലപ്പുഴ സ്വദേശിക്ക് നഷ്ടമായത്…
ആലപ്പുഴ: ഓൺലൈനായി ഷെയർ ട്രേഡിംഗ് നടത്തി ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്. പുതുക്കുണ്ടം സ്വദേശി അലക്സാണ്ടർ തോമസാണ് തട്ടിപ്പിനിരയായത്. ഇയാളുടെ കൈയിൽ നിന്ന് ആറ് ലക്ഷം രൂപയാണ് തട്ടിപ്പുകാർ കവർന്നത്. 2024 നവംബർ 24ലാണ് അലക്സാണ്ടർ ഇൻസ്റ്റഗ്രാമിൽ ട്രേഡിംഗിന്റെ പരസ്യം കാണുന്നത്. ലിങ്ക് വഴി ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുകയായിരുന്നു. തുടർന്ന് ട്രേഡിങ് വഴിപണം ലഭിക്കുകയും ചെയ്തു.
കൂടുതൽ പണം നൽകിയാൽ 300 ശതമാനം വരെ ലാഭം നൽകാമെന്നാണ് തട്ടിപ്പുകാർ അലക്സാണ്ടറിന് വാഗ്ദാനം നൽകിയത്. അക്കൗണ്ട് വഴി ട്രേഡ് ചെയ്യാമെന്നും തട്ടിപ്പ് സംഘം അറിയിച്ചിരുന്നു. ഇതേ തുടർന്ന് 17000 രൂപ അലക്സാണ്ടർ നൽകുകയായിരുന്നു. ഡിസംബർ 23 നാണ് ഈ തുക നിക്ഷേപിക്കുന്നത്. പിന്നീട് ഇവരുടെ പല അക്കൗണ്ടുകളിൽ ആയി 6,19,803 രൂപയോളം ഇയാൾ നിക്ഷേപിച്ചു