വീടിനുള്ളിൽ പൂപ്പൽ ഉണ്ടാവാതിരിക്കാൻ.. ഇങ്ങനെ ചെയ്യൂ…
ഈർപ്പം ഇറങ്ങുന്നതും പൂപ്പലുണ്ടാകുന്നതും വീടുകളിലെ സ്ഥിരം പ്രശ്‌നമാണ്. ഇത് ഒഴിവാക്കാൻ വായു വീടിനുള്ളിൽ തങ്ങി നിൽക്കുന്നത് സാഹചര്യം ഇല്ലാതാക്കുകയും വായു സഞ്ചാരം ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്. ഈർപ്പം അമിതമായി ഉണ്ടാകുമ്പോഴാണ് വീടിനുള്ളിൽ പൂപ്പൽ വരുന്നത്.എന്നാൽ ഇത് ഒഴിവാക്കാനായി ഇങ്ങനെ ചെയ്തുനോക്കൂ..
1.രണ്ട് ദിവസത്തിൽ ഒരിക്കൽ ജനാലകൾ പൂർണമായും തുറന്നിടാൻ ശ്രദ്ധിക്കണം. രാവിലെയും വൈകുന്നേരങ്ങളിലും തുറന്നിടുന്നതാണ് നല്ലത്. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഇത്തരത്തിൽ ജനാല തുറന്നിടണം. ഇത് അകത്ത് തങ്ങിനിൽക്കുന്ന വായുവിനെ പുറന്തള്ളാൻ സഹായിക്കുന്നു. വീടിനുള്ളിലെ എതിർദിശയിലുള്ള ജനാലകൾ തുറന്നിടുന്നത് വായുസഞ്ചാരം എളുപ്പമാക്കുന്നു.
2.ബാത്റൂമിലാണ് ഈർപ്പം അമിതമായി തങ്ങി നിൽക്കാൻ സാധ്യത കൂടുതൽ. ബാത്റൂമിനുള്ളിൽ ജനാലകൾ ഇല്ലാത്തതുകൊണ്ടും ശരിയായ രീതിയിൽ വായു സഞ്ചാരം ലഭിക്കാതെ വരുകയും ചെയ്യുമ്പോൾ പൂപ്പൽ ഉണ്ടാകുന്നു.
3.വായുവിലുള്ള അമിതമായി ഈർപ്പമാണ് പൂപ്പൽ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. ഇത് വീടിന്റെ ഘടനയിൽ മാറ്റങ്ങൾ ഉണ്ടാവാനും ഫർണിച്ചറുകളും, മറ്റ് വസ്തുക്കൾക്കും കേടുപാടുകൾ സംഭവിക്കാനും കാരണമാകുന്നു.
- പാചകം ചെയ്യുന്ന സമയങ്ങളിലും കുളിക്കുമ്പോഴുമൊക്കെ വീടിനുള്ളിൽ ആവശ്യമായ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ വായുവും ഈർപ്പവും തങ്ങി നിന്ന് പൂപ്പലുണ്ടാവാൻ സാധ്യതയുണ്ട്.