‘ആളെ റിക്രൂട്ട് ചെയ്തത് ആചാരലംഘനം’…കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം നടന്നിട്ടില്ലെന്ന് യോഗക്ഷേമ സഭ…

ഇരിങ്ങാലക്കുട ക്ഷേത്രത്തിൽ ജാതി വിവേചനം നടന്നിട്ടില്ലെന്ന് യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാ കമ്മിറ്റി. തന്ത്രി സമൂഹത്തെയും ക്ഷേത്രത്തെയും അപകീർത്തി പെടുത്താനുള്ള നീക്കം അപലപനീയമാണ്. ക്ഷേത്രത്തിൽ പാരമ്പര്യ അവകാശികളെ മാറ്റിനിർത്തി കഴകം പ്രവർത്തിക്ക് ആളെ റിക്രൂട്ട് ചെയ്തത് ആചാരലംഘനമാണ്. ക്ഷേത്രത്തിലെ ആചാര സംബന്ധമായ പ്രവർത്തികൾ തന്ത്രിയുടെ അനുമതിയോടെ മാത്രമേ നടത്താവൂ എന്ന ഉത്തരവ് മറികടന്നു. ഇതിനെതിരെയാണ് പ്രതിഷേധിച്ചത്. ഇതിനെ ജാതി വിവേചനമായി ചിത്രീകരിക്കുന്നത് ദൗർഭാഗ്യകരമാണ്. കൂടൽമാണിക്യ ക്ഷേത്രത്തെയും അവിടുത്തെ ആചാരങ്ങളെയും മനസ്സിലാക്കാതെയുള്ള പ്രവർത്തികളാണിതെന്നും യോഗക്ഷേമ സഭ ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Related Articles

Back to top button