അച്ഛൻ വായ്പ വാങ്ങിയ 60000 രൂപ തിരികെ നൽകാൻ വൈകി…. 7 വയസുള്ള മകളെ 3 ലക്ഷം രൂപയ്ക്ക്….

അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകി. ഏവ് വയസുള്ള മകളെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ് പണം തിരിച്ചെടുത്ത് വായ്പ നൽകിയവർ. ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. രാജസ്ഥാൻ സ്വദേശിക്കാണ് വായ്പ നൽകിയവർ 7 വയസുകാരിയെ വിറ്റത്.

സംഭവത്തിൽ പൊലീസ് 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആരവല്ലി ജില്ലയിലെ മോദസ സ്വദേശികളായ അർജുൻ നാഥ്, ഷരീഫ, മഹിസാഗർ ജില്ലയിലെ ബാലസിനോർ സ്വദേശിയായ ലക്പതി നാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിമന്ത്നഗർ സിറ്റി എ ഡിവിഷൻ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്  ഏഴ് വയസുകാരിയുടെ പിതാവിന് അർജുൻ നാഥ് 60000 രൂപ വായ്പ ആയി നൽകിയിരുന്നു. വൻ പലിശയ്ക്ക് നൽകിയ പണം ദിവസ വേതനക്കാരനായ ഇയാൾക്ക് കൃത്യസമയത്ത് തിരികെ നൽകാനായില്ല. ഇതോടെ അർജുനും ഷെരീഫയും ഏഴ് വയസുകാരിയുടെ പിതാവിൽ നിന്ന് 4 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പണം ലഭിക്കാൻ സാധ്യതയില്ലെന്ന് വ്യക്തമായതിന് പിന്നാലെ ഇരുവരും ചേർന്ന് പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചു. പിന്നാലെ ഇയാളെക്കൊണ്ട് വെള്ളപ്പേപ്പറുകളിലും ഒപ്പിട്ട് വാങ്ങി. ഇതിന് പിന്നാലെ ഇയാളുടെ ഏഴ് വയസുകാരിയായ മകളെ തട്ടിക്കൊണ്ട് പോന്ന അർജുനും സംഘവം കുട്ടിയെ രാജസ്ഥാനിലെ അജ്മീറിലുള്ള ഒരാൾക്ക് കുട്ടിയ മൂന്ന് ലക്ഷം രൂപയ്ക്ക് വിൽക്കുകയായിരുന്നു.

Related Articles

Back to top button