അതീവ ജാഗ്രത വേണം.. 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്.. ഈ 5 ജില്ലകളിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട്…
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത് . അടുത്ത മൂന്നു മണിക്കൂർ നേരത്തേക്ക് മാത്രമാണ് ഇത് ബാധകമാകുന്നത്. രാത്രി 10 മണിക്കാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറത്തു വിട്ടിരിക്കുന്നത്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40-60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.