എക്‌സ്-റേയിലൂടെ കണ്ടെത്തിയത് തടവുപുള്ളിയുടെ ശരീരത്തിനുള്ളിലെ ഫോൺ…തുമ്പായത് ചാർജർ…
സ്വന്തം മലാശയത്തിൽ തന്നെ ഫോൺ ഒളിപ്പിച്ച തടവുകാരനെ പിടികൂടിയിരിക്കുകയാണ് ഗുജറാത്തിൽ ഭാവ്നഗറിൽ. അന്വേഷണോദ്യോഗസ്ഥര്‍ സെല്ലുകൾ പരിശോധിക്കുന്നതിനിടെ ഫോണിന്റെ ചാർജർ കണ്ടെത്തിയതാണ് തുമ്പായത്. ഇതോടെ ജയിലിനകത്ത് മൊബൈല്‍ ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കി. എല്ലാ സെല്ലുകളും പരിശോധിച്ചു തടവുപുള്ളികളെ ചോദ്യം ചെയ്‌തെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. രവി ബരയ്യ(33)എന്ന ആളെ ചോദ്യം ചെയ്തപ്പോൾ പോലീസിന് ചില സംശയങ്ങൾ തോന്നി. ഇയാളെ കൂടുതൽ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഫോണ്‍ സൂക്ഷിച്ചതായി സൂചന കിട്ടിയത്. തുടര്‍ന്ന് ബരയ്യയെ ആശുപത്രിയിലെത്തിച്ച് എക്‌സ്-റേ എടുക്കുകയായിരുന്നു.
എക്‌സ്-റേയില്‍ ഇയാളുടെ മലാശയത്തിൽ മൊബൈല്‍ ഫോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഫോണ്‍ പിടിച്ചെടുത്തു. പ്രതീക്ഷിക്കാത്ത സമയത്തു പോലീസിനെ കണ്ടപ്പോൾ ഫോൺ ഒളിപ്പിച്ചതാകാമെന്നാണ് കരുതുന്നത്. ഇയാള്‍ക്ക് ജയിലിനകത്ത് ഫോൺ എത്തിച്ചു നൽകിയത് ആരാണ്? എത്ര കാലമായി ഫോണ്‍ ഉപയോഗിക്കുന്നുണ്ട് എന്ന കാര്യങ്ങളെല്ലാം പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.