എഴുത്തുകാരൻ പിഐ ശങ്കരനാരായണൻ അന്തരിച്ചു

എഴുത്തുകാരൻ പിഐ ശങ്കരനാരായണൻ അന്തരിച്ചു. 81 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.എഴുപതിലധികം ബാലസാഹിത്യ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ്, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവൽക്കരണ അവാർഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവർണ ജൂബിലി പുരസ്കാരം സമഗ്രസംഭാവനയ്ക്കുള്ള കവിസമാജം പുരസ്കാരം (2012) കുഞ്ഞുണ്ണി പുരസ്കാരം (2013) എന്നിവ ലഭിച്ചു.
നളിനിയാണ് ഭാര്യ. കണ്ണൂർ സ്വദേശിയായ പിഐ ശങ്കരനാരായണൻ കലൂർ പിസി റോഡിലെ വാടക വീട്ടിലായിരുന്നു താമസം.



