ഇടതുപക്ഷം വിട്ട് എങ്ങും പോകില്ല, ആരും അങ്ങനെ മോഹിക്കേണ്ട

ഇടതുപക്ഷത്തോടുള്ള തന്റെ വിയോജിപ്പുകൾ ആത്മ പരിശോധനയെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. ഫെയ്‌സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് എം മുകുന്ദന്റെ പ്രതികരണം. ഇടതുപക്ഷം വിട്ട് താൻ എങ്ങും പോകില്ല. ആരും അങ്ങനെ മോഹിക്കേണ്ടെന്നും എം മുകുന്ദൻ പറയുന്നു.

ഓർമ്മ വച്ച കാലം മുതൽ ഇടതുപക്ഷക്കാരനാണ്. ഞാൻ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം ഞാൻ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണ് അർഥമാക്കുന്നത്. വിയോജിപ്പുകൾ പ്രകടപ്പിക്കുന്നത് ആത്മ പരിശോധനയുടെ ഭാഗമായാണെന്നും എം മുകുന്ദൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എം മുകുന്ദന്റെ പോസ്റ്റിനെ പിന്തുണയ്ച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോകപ്രശസ്തനായ എഴുത്തുകാരന് എന്നും എപ്പോഴും ഇടതുപക്ഷതൊടൊപ്പം നിൽക്കാനെ കഴിയു. രചനകളിലും പ്രഭാഷണങ്ങളിലും ഇടതുപക്ഷ വിമർശങ്ങൾ കാണാമെ​ങ്കിലും അത് ആ പ്രസ്ഥാനത്തിന്ന് നേർവഴി കാണിച്ചു കൊടുക്കാൻ വേണ്ടിമാത്രമാണെന്നും എഴുത്തുകാരന് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള കമന്റുകൾ പറയുന്നു.

എന്നാൽ, 99 ശരികൾ 100-ാ മത്തെ തെറ്റിനെ ന്യായീകരിക്കാൻ ഉള്ളതല്ലെന്നാണ് വിമർശകരുടെ വാദം. തെറ്റുകളെ തെറ്റെന്ന് പറയുന്നവരാണ് ശരിയായ മനുഷ്യൻ. എന്നും ഒരേ പക്ഷത്തു നിൽക്കും എന്നു പറയുന്നവൻ, ആ പക്ഷം ചെയ്യുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടിയിട്ടും തിരുത്താതെ മുന്നോട്ട് പോകുമ്പോഴും, അതേ പക്ഷത്ത് തന്നെ തുടരും എന്ന നിലപാട് എടുക്കുന്നത് വിവേകമല്ലെന്നും വിമർശകർ പറയുന്നു.

Related Articles

Back to top button