ചാക്ക് കെട്ടുകൾ റേഷൻ കടയിൽ എത്തിച്ചത് കഴിഞ്ഞമാസം അവസാനം… വിതരണത്തിനായി പൊട്ടിച്ച 18 ചാക്കുകളിലും..
റേഷൻ കടയിൽ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി. കോഴിക്കോട് എൻ ജി ഒ ക്വാർട്ടേഴ്‌സ് റേഷൻ കടയിലാണ് പഴകിയ പച്ചരി വിതരണത്തിനെത്തിച്ചത്. 18 ചാക്കോളാം അരിയാണ് പുഴു നിറഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം അവസാനം എത്തിച്ച അരിയായിരുന്നു. ഇന്ന് ചാക്ക് പൊട്ടിച്ചപ്പോഴാണ് പുഴുക്കളെ കണ്ടത്. നൂറുകണക്കിന് ചാക്കുകളാണ് റേഷൻ കടയിലുള്ളത്. മറ്റ് ചാക്കുകളിലേക്ക് പുഴു വ്യാപിക്കുകയാണ്. വെള്ളയിലുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ വെയർഹൗസിൽ നിന്നുമാണ് അരി എത്തിച്ചത്.
കോഴിക്ക് പോലും കൊടുക്കാൻ കൊള്ളില്ലെന്നും കൊടുത്താൽ കൂവി ഓടിക്കുമെന്നുമാണ് റേഷൻ ഉപയോക്താവ് പ്രതികരിച്ചത്. അരി മാറ്റി നൽകുമെന്ന് റേഷനിങ് ഇൻസ്പെക്ടർ അറിയിച്ചു.