റേഷൻ കടയിൽ നിന്ന് വാങ്ങിയ ആട്ടയിൽ കണ്ടത്.. കഴിച്ച രണ്ടു വിദ്യാർത്ഥികൾ ആശുപത്രിയിൽ…
റേഷൻ കടയിൽ നിന്ന് വാങ്ങിയ ഗോതമ്പ് പൊടിയിൽ പുഴു. പാകം ചെയ്ത് കഴിച്ച 2 വിദ്യാർത്ഥികളെ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോന്നൂർക്കര പൊതുവിതരണ കേന്ദ്രത്തിൽ നിന്നുമാണ് ഗോതമ്പുപൊടി വാങ്ങിയത്. തോന്നൂർക്കര ഇളയിടത്ത് മൊയ്ദീൻ കുട്ടിയുടെ വീട്ടിലേക്ക് വാങ്ങിയ ആട്ടയിലാണ് പുഴുക്കളെ കണ്ടത്.2 പാക്കറ്റ് ആട്ട വാങ്ങി അരിച്ചപ്പോൾ നിരവധി ജീവനുള്ള പുഴുക്കൾ ശ്രദ്ധയിൽ പെട്ടത്. ഈ ആട്ട ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കി കഴിച്ച 2 വിദ്യാർത്ഥികൾക്ക് വയറുവേദനയും, വയറിളക്കവും ഉണ്ടായി. ഇവിടെ നിന്നും ആട്ട വാങ്ങിയ പലർക്കും സമാനമായ രീതിയിൽ ശാരീരിക പ്രശ്നങ്ങളുണ്ടായി. സംഭവത്തിൽ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.