കൊവിഡിന് ശേഷം ഒറ്റയടിക്ക് കൂപ്പുകുത്തി ലോക ഓഹരി വിപണി…

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പകര തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ലോക ഓഹരി വിപണി ഏറ്റവും വലിയ കൂപ്പുകുത്തലിൽ. ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കാണോ ട്രംപിന്‍റെ ‘തീരുവയുദ്ധം’ നയിക്കുകയെന്ന ചോദ്യമാണ് ലോകത്ത് ഉയരുന്നത്. ആഗോള എണ്ണവിലയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്.

ബ്രെന്റ് ക്രൂഡ് വില ആറര ശതമാനം താഴ്ന്ന് ബാരലിന് 65 ഡോളറിലെത്തി. സ്വർണ വിലയിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രംപിന്റെ തിരിച്ചടി തീരുവ ലോകത്തെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളുമോ എന്ന ആശങ്ക പങ്കുവച്ച് സാമ്പത്തിക വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിലാണ് ലോക ഓഹരിവിപണി.

Back to top button