സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം എത്രയെന്നോ?.. ഒന്നാം സ്ഥാനം ഈ രാജ്യത്തിന്….

ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ സന്തുഷ്ട രാജ്യങ്ങളില്‍ ഇന്ത്യ 118ാം സ്ഥാനത്ത്. ഫിന്‍ലാന്‍ഡ് ആണ് ഒന്നാമത്. ഡെന്‍മാര്‍ക്, ഐസ് ലന്‍ഡ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റാങ്കിങില്‍ ഏറ്റവും അവസാനമുള്ളത് അഫ്ഗാന്‍ ആണ്. സിയറ ലിയോണും ലബനനുമാണ് തൊട്ടുമുന്നില്‍. നേപ്പാള്‍ (92ാം സ്ഥാനം), പാകിസ്ഥാന്‍ (109ാം സ്ഥാനം), ചൈന (68ാം സ്ഥാനം) എന്നിങ്ങനെ പോകുന്നു കണക്കുകള്‍. പതിവുപോലെ തന്നെ നോര്‍ഡിക്ക് രാജ്യങ്ങളാണ് ഇത്തവണയും വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ മുന്‍പന്തിയിലുള്ളത്.

147 രാജ്യങ്ങളില്‍ ഇന്ത്യ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് 118ാം സ്ഥാനത്ത് എത്തിയത്. 2024ലും 2023ലും ഇന്ത്യയുടെ സ്ഥാനം 126 ആയിരുന്നു. 2012 ഇന്ത്യയുടെ റാങ്കിങ് 144 ആയിരുന്നു. സാമ്പത്തികവും സാമൂഹികവുമായി വെല്ലുവിളികള്‍ ഉണ്ടെങ്കിലും പട്ടികയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ് പാകിസ്ഥാന്‍.സന്തോഷത്തിനുള്ള 6 വിശദീകരണ ഘടകങ്ങള്‍ പഠനം പരിഗണിക്കുന്നു: സാമൂഹിക പിന്തുണ, പ്രതിശീര്‍ഷ ജിഡിപി, ആരോഗ്യ-ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ദയ, അഴിമതിയെക്കുറിച്ചുള്ള ധാരണ എന്നിവയാണവ.

Related Articles

Back to top button