ആലപ്പുഴയിൽ മരം വെട്ടുന്നതിനിടെ തൊഴിലാളികൾക്ക് മിന്നലേറ്റു; ഒരാൾക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴ കരിച്ചാലിൽ മരം വെട്ടുന്നതിനിടെ മിന്നലേറ്റ് തൊഴിലാളി മരിച്ചു. രണ്ട് പേർക്കാണ് മിന്നലേറ്റത്. ഇവരിൽ ഒരാൾ മരിച്ചു. ഹരിപ്പാട് തുലാം പറമ്പ് തെക്ക് വലിയപറമ്പിൽ ബിനു (45) ആണ് മരിച്ചത്. പരിക്കേറ്റ രണ്ടാമത്തെ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാൾ ചികിത്സയിൽ കഴിയുകയാണ്. പരിക്കേറ്റ ആളുടെ പേരോ മറ്റ് വിശദാംശങ്ങളോ ലഭ്യമായിട്ടില്ല.