വീട് നിർമ്മാണത്തിനിടയിൽ മേൽക്കൂര ഇടിഞ്ഞുവീണു… തൊഴിലാളികൾക്ക് പരിക്ക്.. രക്ഷിച്ചത്…

വീട് നിർമ്മാണത്തിനിടയിൽ മേൽക്കൂര ഇടിഞ്ഞുവീണ് അപകടം. പരിക്കേറ്റ തൊഴിലാളികളെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ഹരിപ്പാട് വീയപുരം സ്വദേശി ഷിജുവിന്റെ വീട് നിർമ്മാണത്തിനിടയിൽ മേൽക്കൂര ഇടിഞ്ഞുവീണതിനെ തുടർന്നാണ് തൊഴിലാളികൾക്ക് പരിക്കേറ്റത്.

തൊഴിലാളികളെ സംഭവ സ്ഥലത്തു നിന്നും വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. ബംഗാൾ സ്വദേശി ഓപ്പു മണ്ഡൽ (38), ചെറുതന ആനാരീ സ്വദേശി വിനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. വീയപുരം ഐഎസ്എച്ച്ഒ ഷെഫീക്ക് എ, എഎസ്ഐ ബാലകൃഷ്ണൻ, സീനിയർ സിപിഒ പ്രതാപ് മേനോൻ, സിപിഒമാരായ പ്രവീൺ, നിസാറുദ്ദീൻ എന്നിവരടങ്ങുന്ന സംഘം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button