കെഎസ്ഇബി ലൈനിലെ ജോലിക്കിടെ ഷോക്കേറ്റു; കരാർ തൊഴിലാളിയ്ക്ക് പരിക്ക്..

ഇലക്ട്രിസിറ്റി പോസ്റ്റിന് മുകളിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളികൾക്ക് വൈദ്യുതാഘാതമേറ്റു. കെഎസ്ഇബി ലൈനിലെ ജോലിക്കിടെ ആണ് തൊഴിലാക്കികൾക്ക് ഷോക്കേറ്റത്. മൂന്നുപേർക്കാണ് ഷോക്കേറ്റത്. ഇതിൽ ഒരാൾക്ക് മാത്രമേ പരിക്കുള്ളു. ലൈനിൽ വൈദ്യുതി പ്രവാഹം ഉണ്ടായതാണ് അപകടകാരണം. കയ്പമംഗലം പനമ്പിക്കുന്നിൽ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

കെഎസ്ഇബിക്ക് വേണ്ടി ജോലി ചെയ്‌ത കരാർ തൊഴിലാളിയായ അസം സ്വദേശി ബൈനൂൽ ഇസ്‌ലാംനാണ് പരിക്കേറ്റത്. ഇയാൾക്കൊപ്പം മറ്റ് രണ്ടുപേർക്കും ഷോക്കേറ്റു. ഇവർ മൂവരുമാണ് പോസ്റ്റിന് മുകളിൽ ജോലി ചെയ്തുകൊണ്ടിരുന്നത്. പരിക്കേറ്റ തൊഴിലാളിയെ കയ്പമംഗലം ഗായിഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈനിൽ വൈദ്യുതി പ്രവാഹം ഉണ്ടായതെന്ന് എങ്ങനെയെന്ന കാര്യത്തിൽ വ്യക്തതയില്ല. ജോലി സമയത്ത് സ്വീകരിക്കേണ്ടുന്ന എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

Related Articles

Back to top button