ബോട്ട് കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം… തൊഴിലാളിയുടെ കൈ നഷ്ട്ടമായി…
ബോട്ട് കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ലോഹക്കയറിൽ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈ നഷ്ട്ടമായി. ചാലിയം ഫിഷ് ലാന്റിംഗ് സെന്ററിലാണ് അപകടമുണ്ടായത്. ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനായി കരയുമായി ബന്ധിപ്പിച്ച ലോഹക്കയറിൽ കൈ കുടുങ്ങുകയായിരുന്നു.
വലതു കൈയ്യുടെ എല്ല് പൊട്ടുകയും ഇടത് കൈ തോളിന് താഴെയായി അറ്റ് പോവുകയും ചെയ്തു. വലത് വാരിയെല്ലിന്റെ ഭാഗം കയറിന്റെ ഇടയിൽ കുടുങ്ങിയതിനാൽ ശക്തമായ ശ്വാസ തടസ്സവും അനുഭവപ്പെട്ടു. ജീവനക്കാരനെ ഉടൻ തന്നെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.