പെയ്ന്റിങ് ജോലിക്കിടെ ദാരുണ അപകടം… വീടിന്റെ സണ്‍ഷേഡില്‍ നിന്നും താഴെ വീണ് തൊഴിലാളിക്ക് മരണം…
പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും താഴെ വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. കുന്നത്തുകാല്‍ തച്ചന്‍കോട് തേരിവിള പുത്തന്‍വീട്ടില്‍ ഹരികുമാര്‍ (56) ആണ് മരിച്ചത്. തമിഴ്നാട് പുരവൂരിലെ വീട്ടില്‍ ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. വീടിന്റെ സണ്‍ഷേഡില്‍ നിന്നും താഴെ വീഴുകയായിരുന്നു.
വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെ ഉടന്‍ തന്നെ കാരക്കോണം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. അപകടം നടന്ന സ്ഥലം തമിഴ്നാട് ആയതിനാല്‍ കന്നുമാമൂട് പോലീസ് കേസെടുത്ത് മൃതദേഹം കുഴിത്തുറ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ സംസ്കരിച്ചു.