തിരുവനന്തപുരത്ത് തേനീച്ചക്കുത്തേറ്റ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു…

തൊഴിലുറപ്പ് സ്ഥലത്ത്‌വെച്ച് തേനീച്ചക്കുത്തേറ്റ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു.അരുവിക്കര ഗ്രാമപഞ്ചായത്തിൽ മുളയറ ഭഗവതിപുരം വാർഡിൻ സുശീല (58) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച 11 മണിയോടുകൂടിഅരുവിക്കര പഞ്ചായത്തിൽ ഭഗവതിപുരം വാർഡിൽ തൊഴിലുറപ്പ് സ്ഥലത്ത് കാട് വെട്ടുന്നതിനിടയിൽ തേനീച്ച ഇളകി 20ലേറെ തൊഴിലാളികൾ ക്ക് കുത്തേറ്റിരുന്നു. ഇതിൽ 10 പേർ മെഡിക്കൽ കോളേജിലുംബാക്കിയുള്ളവർ വെള്ളനാട് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് സുശീല മരണപ്പെട്ടത്. മെഡിക്കൽ കോളേജിലും വെള്ളനാടു മായി ചികിത്സയിലായി രുന്ന മറ്റ് 20 പേരും ഭേദമായി വീട്ടിൽ പോയി. ഗുരുതരമായി കുത്തേറ്റ മറ്റൊരു തൊഴിലാളി രഘുവതി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Related Articles

Back to top button