ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു.. അരൂരിൽ തൊഴിലാളി മരിച്ചു…
അരൂർ: പെയിൻ്റിംഗിനിടെ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. കുമ്പളങ്ങി മാളിയം വീട്ടിൽ ജോജിഷ് (29) ആണ് മരിച്ചത്. അരൂർ വ്യവസായ മേഖലയിലെ സമുദ്രോൽപന്ന കയറ്റുമതി സ്ഥാപനത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് കാൽ വഴുതി വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല. സമീപത്ത് സുഹൃത്ത് സിജോ നിൽപുണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് സുഹൃത്ത് നിലത്തു വീണ് കിടക്കുന്നത് കണ്ടത്. സുരക്ഷിതമല്ലാത്ത സ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ജോലി ചെയ്തത് എന്ന് പറയപ്പെടുന്നു. തീപിടിത്തമുണ്ടായ കെട്ടിടത്തിൻ്റെ മുകൾ ഭാഗം അറ്റകുറ്റപണി നടത്തിയ ശേഷം പെയിൻ്റിംഗ് ജോലി നടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്.