തൊഴിലുറപ്പ് തൊഴിലാളി പണിക്കിടെ കുഴഞ്ഞുവീണ് മരിച്ചു…
വെള്ളറട പഞ്ചായത്തിലെ മുണ്ടനാട് വാര്‍ഡില്‍ കൈതോട്ട് മൂല അജയ് ഭവനില്‍ അനില്‍കുമാര്‍ (58) ആണ് ശനിയാഴ്ച രാവിലെ തൊഴിലിടത്തിൽ കുഴഞ്ഞുവീണ് മരിച്ചത്. മുണ്ടനാട് വാര്‍ഡിലെ മണ്ണടിക്കോണത്ത് തൊഴില്‍ ആരംഭിക്കുന്ന സമയത്താണ് അനില്‍കുമാര്‍ കുഴഞ്ഞുവീണത്. ഉടന്‍തന്നെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.