ജലസംഭരണി തകർന്ന് ദേഹത്തേക്ക് വീണു,… തൊഴിലാളിക്ക് ദാരുണാന്ത്യം…
കോഴിക്കോട് വാട്ടർ ടാങ്ക് തകർന്നുവേണുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശി അറുമുഖൻ ആണ് മരിച്ചത്. തിരുവണ്ണൂരിലെ മീന രാജൻ എന്നയാളുടെ വീട്ടിലെ പഴയ ജലസംഭരണി പൊളിച്ച് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ജലസംഭരണിയുടെ സ്ളാബ് തകർന്ന് അറുമുകന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കോൺഗ്രീറ്റ് സ്ലാബിനും മതിലിനും അടിയിൽപ്പെട്ട അറുമുഖനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. യാതൊരു വിധ സുരക്ഷാ ക്രമീകരണങ്ങളും മുൻകരുതലും എടുക്കാതെയാണ് ജലസംഭരണി പൊളിച്ച് മാറ്റിയതെന്നാണ് വിവരം. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. സംഭവത്തിൽ നല്ലളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.