‘ബിഹാറിൽ ജയിച്ചു, അടുത്ത ലക്ഷ്യം ബംഗാൾ’; യുവാക്കൾ ബുദ്ധിയുള്ളവർ..

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവെ എൻഡിഎ മഹാസഖ്യത്തേക്കാൾ ബഹുദൂരം മുന്നിലാണ്. ബിഹാറിൽ വിജയിച്ചെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗാൾ ആണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.
“അരാജകത്വത്തിൻറെ സർക്കാർ രൂപീകരിക്കില്ലെന്ന് ബിഹാർ തീരുമാനിച്ചു. ബിഹാറിലെ യുവജനങ്ങൾ ബുദ്ധിശാലികളാണ്. കുഴപ്പങ്ങളുടെയും അഴിമതിയുടെയും കൊള്ളയുടെയും സർക്കാരിനെ ബിഹാർ അംഗീകരിക്കില്ലെന്ന് ആദ്യ ദിവസം മുതൽ വ്യക്തമായിരുന്നു. ഇത് വികസനത്തിൻറെ വിജയമാണ്. നമ്മൾ ബിഹാർ നേടി. ഇനി ബംഗാളിൻറെ ഊഴമാണ്”- മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.



