വനിതാ ലോകകപ്പ്…ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് പാകിസ്ഥാന്‍…
വനിതാ ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് പാകിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴ ഭീഷണിയുള്ളതിനാലാണ് ടോസ് നേടിയശേഷം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതെന്ന് പാക് ക്യാപ്റ്റൻ സന ഫാത്തിമ പറഞ്ഞു. ഏഷ്യാ കപ്പിൽ പുരുഷ ടീമുകളുടെ ഹസ്തദാന വിവാദത്തിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാൻ വനിതാ താരങ്ങള്‍ ആദ്യമായി നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറും പാക് ക്യാപ്റ്റന്‍ സന ഫാത്തിമയും ഹസ്തദാനത്തിന് തയാറായില്ലെന്നതും ശ്രദ്ധേയമായി.