നിനക്ക് നിറം പോരാ, അവന് ചേരില്ല’.. യുവ എഞ്ചിനീയറുടെ മരണത്തിൽ ഭർത്താവിനും കുടുംബത്തിനും എതിരെ.. പരാതി…

യുവ എൻജിനിയറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീധനത്തിന്‍റെ പേരിലുള്ള നിരന്തരമായ പീഡനം കാരണമാണ് ശിൽപ്പ (27) ജീവനൊടുക്കിയതെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തെക്കൻ ബെംഗളൂരുവിലെ സുദ്ദഗുണ്ടെപാളയയിലുള്ള വീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.രണ്ടര വർഷം മുമ്പാണ് ശിൽപ്പ പ്രവീണിനെ വിവാഹം കഴിച്ചത്. ഇവർക്ക് ഒന്നര വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു ശിൽപ്പ. ഭർത്താവ് പ്രവീൺ ഒറാക്കിളിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ജോലി ഉപേക്ഷിച്ച് ഫുഡ് ബിസിനസ് ആരംഭിച്ചു.

പ്രവീണിന്റെ കുടുംബം വിവാഹ സമയത്ത് 15 ലക്ഷം രൂപയും 150 ഗ്രാം സ്വർണ്ണാഭരണങ്ങളും വീട്ടുപകരണങ്ങളും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നുവെന്ന് ശിൽപ്പയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ആവശ്യപ്പെട്ടത് നൽകിയെങ്കിലും വിവാഹ ശേഷം കൂടുതൽ പണം ആവശ്യപ്പെട്ട് ശിൽപ്പയുടെ ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. സ്ത്രീധനത്തിന്റെ പേരിലുള്ള മാനസിക പീഡനവും കളിയാക്കലുമാണ് ശിൽപ്പയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു.

Related Articles

Back to top button