തളിപ്പറമ്പിൽ കൈക്കുഞ്ഞിന്റെ മാല മോഷ്ടിച്ച് സ്ത്രീകൾ..സിസിടിവി ദൃശ്യങ്ങൾ പുറത്ത്…
കണ്ണൂർ തളിപ്പറമ്പിൽ കൈക്കുഞ്ഞിന്റെ മാല മോഷ്ടിച്ച് സ്ത്രീകൾ. അമ്മ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങുന്നതിനിടെയാണ് സമീപത്ത് എത്തിയ സ്ത്രീകൾ വളരെ തന്ത്രപരമായി കുഞ്ഞിന്റെ മാല മോഷ്ടിച്ചത്.ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപമുള്ള മെഡിക്കൽ സ്റ്റോറിൽ വച്ചായിരുന്നു സംഭവം നടന്നത്.




