മൂന്ന് വർഷം മുമ്പ് ഫെയ്സ്ബുക്കിലൂടെ പരിചയത്തിലായി.. നാല്പതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു..49-കാരൻ അറസ്റ്റിൽ..

അവിവാഹിതയായ നാല്പതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചകേസിൽ തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി തെങ്ങനാരക്കൽ വീട്ടിൽ ടി.ആർ. ബൈജു (49) അറസ്റ്റിലായി. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് ഇയാൾ. മൂന്ന് വർഷം മുമ്പ് ഫെയ്സ്ബുക്കിലൂടെയാണ് ബൈജു യുവതിയുമായി പരിചയത്തിലായത്.

2022 ജൂൺ ഒന്നുമുതൽ 2025 മേയ് നാലുവരെയുളള കാലയളവിൽ വിവിധ ഇടങ്ങളിൽവെച്ച് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. വിവാഹമോചിതനാണെന്നും യുവതിയെ വിവാഹം കഴിച്ചോളാം എന്നും വിശ്വസിപ്പിച്ചാണ് ഇയാൾ ബന്ധം ഉണ്ടാക്കിയെടുത്തത്. യുവതിയുടെ അമ്മയേയും ഇയാൾ സ്വാധീനിച്ചു.

തമ്പാനൂരിലെ ലോഡ്ജിൽ എത്തിച്ചായിരുന്നു അദ്യ പീഡനം. ചെങ്ങന്നൂർ, കോഴഞ്ചേരി, തിരുവല്ല, ഇടുക്കി എന്നിവിടങ്ങളിലെ ലോഡ്ജുകളിലും പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകളിലും യുവതിയെ എത്തിച്ച് പീഡനം തുടർന്നു. കഴിഞ്ഞ ദിവസം തിരുവല്ല പോലീസിൽ യുവതി പരാതി നൽകുകയായിരുന്നു. പരാതിക്കാര്യം അറിയാതെ യുവതിയെക്കാണാൻ തിരുവല്ലയിലെത്തിയ ബൈജുവിനെ ബസ്‌സ്റ്റാൻഡിൽ വെച്ച് പോലീസ് പിടികൂടി. പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button