തിരുവനന്തപുരത്ത് യുവതി ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ…

തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തോളൂർ സ്വദേശി അപർണയെ ആണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അപർണ മുറി തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ ഭർതൃവീട്ടുകാർ വാതിൽ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എൻജിനീയറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം.

ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അപര്‍ണയുടെ ഫോണിലെ വിവരങ്ങളടക്കം പൊലീസ് പരിശോധിക്കും. ജീവനൊടുക്കാനുണ്ടായ കാരണമടക്കം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു

Related Articles

Back to top button