നവവധുവിനെ വിഷം ഉള്ളില്‍ ചെന്ന് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.. മരണം വിവാഹം കഴിഞ്ഞ് 78-ാം ദിവസം….

യുവതിയെ കാറിനകത്ത് വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കൈകാട്ടിപുത്തൂര്‍ സ്വദേശിനിയായ കവിന്‍ കുമാറിന്റെ ഭാര്യ റിതന്യ (27)യാണ് മരിച്ചത്. ഇരുവരുടെയും വിവാഹം കഴിഞ്ഞു 78-ാം ദിവസമാണ് മരണം. തിരുപ്പൂരിനടുത്തുള്ള ചെട്ടിപുത്തൂരിലാണ് സ്വന്തം കാറിനുള്ളില്‍ റിതന്യയെ മരിച്ചനിലയില്‍ കണ്ടത്.

മൃതദേഹം അവിനാശി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. റിതന്യ അച്ഛന്‍ അണ്ണാദുരൈയ്ക്ക് അയച്ച ശബ്ദസന്ദേശത്തില്‍നിന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. തിരുപ്പൂര്‍ ആര്‍ഡിഒ അന്വേഷണവും തുടങ്ങി. ഇതിനിടെ, കവിന്‍ കുമാറിനും അയാളുടെ മാതാപിതാക്കള്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റിതന്യയുടെ ബന്ധുക്കള്‍ അവിനാശി സര്‍ക്കാര്‍ ആശുപത്രിയുടെ മുന്‍പില്‍ റോഡ് ഉപരോധിച്ച് സമരം നടത്തി.

Related Articles

Back to top button