മറുകരയിൽ പോയി മടങ്ങുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീണു.. ആലപ്പുഴ സ്വദേശിനിക്ക് ദാരുണാന്ത്യം…

യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു. ആലപ്പുഴ സ്വദേശിനി നന്ദനയാണ് മരിച്ചത്. വേങ്ങൂർ പാണംകുഴിയിലാണ് അപകടം സംഭവിച്ചത്. ആൺ സുഹൃത്തിനൊപ്പം മണൽത്തിട്ടയിലൂടെ മറുകരയിൽ പോയി മടങ്ങുമ്പോൾ യുവതി കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട യുവതി കയത്തിൽ അകപ്പെട്ടാണ് മരിച്ചത്.

നാട്ടുകാരുടെ സഹായത്തോടെ മുങ്ങിയെടുത്ത മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുറുപ്പുംപടി പൊലീസ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Related Articles

Back to top button