കാമുകിയെ 50 കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു.. ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ…
യുവാവ് പങ്കാളിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ശരീരം 40–50 കഷ്ണങ്ങളാക്കി മുറിച്ച് ഉപേക്ഷിച്ച നിലയിൽ .സംഭവത്തിൽ നരേഷ് ഭെൻഗ്ര (25) അറസ്റ്റിലായി. ഇയാൾ ഇറച്ചിവെട്ടുകാരനാണെന്നു പൊലീസ് പറഞ്ഞു.ജാർഖണ്ഡിലെ വനപ്രദേശത്താണ് സംഭവം നടന്നത്.കൊലപാതകത്തിനു രണ്ടാഴ്ചയ്ക്കുശേഷം.ജരിയഗഡ് പൊലീസ് സ്റ്റേഷനിലെ ജോർദാഗ് ഗ്രാമത്തിനു സമീപം തെരുവുനായ മനുഷ്യന്റെ ശരീരഭാഗങ്ങൾ കടിച്ചുനടക്കുന്നത് ശ്രദ്ധിച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.
24 വയസ്സുള്ള തമിഴ്നാട്ടുകാരിയുമായി 2 വർഷമായി നരേഷ് അടുപ്പത്തിലായിരുന്നു കുറച്ചുകാലം മുൻപ് ഇയാൾ തന്റെ പങ്കാളിയോടു പറയാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.ഇതേത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.ഇയാൾ തമിഴ്‌നാട്ടിലെ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന ആളാണെന്നും മാംസം മുറിക്കുന്നതിൽ വിദഗ്ധനാണെന്നും പൊലീസ് പറഞ്ഞു.