വാക്സിൻ നൽകിയപ്പോൾ തളർന്നുവീണു.. ആലപ്പുഴയിൽ ചലനശേഷി നഷ്ടപ്പെട്ട വയോധിക മരിച്ചു..കൊച്ചുമകൾ എലിവിഷം ഉള്ളിൽ ചെന്ന്…

അമ്പലപ്പുഴ: ആൻ്റീ റാബീസ് വാക്സൻ എടുത്തപ്പോൾ തളർന്ന് വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
തകഴി പതിമൂന്നാം വാർഡ് സോംജി ഭവനിൽ സോമൻ്റെ ഭാര്യ ശാന്തമ്മ (61) ആണ് വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയവെ തിങ്കളാഴ്ച രാത്രിയോടെ മരിച്ചത്. മുയൽ കടിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ഇവർക്ക് ആൻ്റി റാബീസ് വാക്സിൻ നൽകിയിരുന്നു.തുടർന്ന് ഇവർ തളർന്നുവീണതിനെ തുടർന്ന് ചികകിത്സാ പിഴവെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു.ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജിയുണ്ടായിട്ടും മൂന്ന് വാക്‌സിനും എടുത്തെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
എന്നാൽ ആശുപത്രി അധികൃതർ ചികിത്സാ പിഴവാണെന്ന ആരോപണം നിഷേധിച്ചിരുന്നു.ഇവരുടെ കൊച്ചുമകൾ എലിവിഷം ഉള്ളിൽ ചെന്ന് ഏതാനും ദിവസം മുൻപ് മരിച്ചിരുന്നു.സംസ്ക്കാരം ചൊവ്വാഴ്ച് പകൽ 1 ന് വീട്ടുവളപ്പിൽ.

Related Articles

Back to top button