ചോറ്റാനിക്കരയിൽ.. വീടിനുള്ളിൽ അവശനിലയിൽ കണ്ട യുവതി ഗുരുതരാവസ്ഥയിൽ.. സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം….
ചോറ്റാനിക്കരയിലെ വീട്ടിനുള്ളിൽ യുവതിയെ അവശനിലയിൽ കണ്ടെത്തി .കഴിഞ്ഞ ദിവസമായിരുന്നു കയർ മുറുകി പരിക്കേറ്റ നിലയിൽ 20കാരിയെ കണ്ടെത്തിയത്.കൈകൾ ഉറുമ്പരിച്ച നിലയിലായിരുന്നു. യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി.സംഭവദിവസം വീടിനടുത്ത് ഒരു ചെറുപ്പക്കാരനെ കണ്ടതായി നാട്ടുകാർ പറഞ്ഞു .സംഭവത്തിൽ ദുരുഹത ഉണ്ടെന്ന് നാട്ടുകാർ ആരോപിച്ചു .ഇതേ തുടർന്ന് യുവതിയുടെ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.