രാവിലെ ഉറക്കമുണർന്നില്ല..ആലപ്പുഴയിൽ യുവതി മരിച്ച നിലയിൽ..പാമ്പ് കടിയേറ്റോ എന്ന് സംശയം…
യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 2-ാം വാർഡ് കാവുങ്കൽ കണ്ണാട്ടു ജംക്‌ഷനു സമീപം പൂജപറമ്പ് വീട്ടിൽ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവി (32) ആണ് മരിച്ചത്.ഇന്നു രാവിലെ ശ്രുതി ഉറക്കമുണാരാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.പാമ്പു കടിയേറ്റതാണെന്നു സംശയമുണ്ട്.
രാത്രി ഭർത്താവിനൊപ്പമാണ് ശ്രുതി കിടന്നിരുന്നത്. സിവിൽ പൊലീസ് ഓഫിസറാണ് ജ്യോതിഷ്.അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക് മാറ്റി.




