രണ്ട് കുട്ടികളുടെ അമ്മ.. ആണ്‍സുഹൃത്തിൻ്റെ വീട്ടില്‍ എത്തി തീകൊളുത്തി.. ദാരുണാന്ത്യം….
woman who tried to commit suicide by setting herself on fire died
ആണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ചെങ്ങമനാട് സ്വദേശി നീതുവാണ് മരിച്ചത്. ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയാണ് കാലടിയിൽ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തി നീതു പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഒരാഴ്ചയായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സുഹൃത്തിന്റെ വീട്ടിലേയ്ക്ക് സ്‌കൂട്ടറില്‍ എത്തിയ നീതു കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവാഹിതയായ നീതുവിന് രണ്ട് കുട്ടികളുണ്ട്.