അവൻ എന്‍റെ സഹോദരൻ സംരക്ഷിക്കണം…പുള്ളിപ്പുലിക്ക് രാഖി കെട്ടി യുവതി..
രാജസ്ഥാനിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളിൽ അമ്പരപ്പും ഭയവും ജനിപ്പിച്ചു. ഒരു യുവതി പുള്ളിപ്പുലിയുടെ മുൻ കാലിൽ രാഖി കെട്ടുന്നതായിരുന്നു വീഡിയോ. പിന്നാലെ യുവതി അതിനെ ഇനി ഉപദ്രവിക്കരുതെന്നും അത് തൻറെ സഹാദരനാണെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേർ കുറിപ്പുകളെഴുതാനെത്തി. ചിലർ യുവതിയെ പ്രശംസിച്ചപ്പോൾ മറ്റ് ചിലർ പുലിയുടെ ആരോഗ്യാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു.
വീഡിയോയിൽ ആളുകൾക്ക് നടുനിൽ ഇരിക്കുന്ന ഒരു പുള്ളിപ്പുലിയുടെ മുൻകാലിൽ ഒരു സ്ത്രീ രാഖി കെട്ടുന്നത് കാണാം. ഏറെ സമയമെടുത്താണ് ഇവർ രാഖി കെട്ടുന്നത്. നിരവധി പേർ സ്ത്രീയ്ക്കും പുലിക്കും ചുറ്റുമായി നിൽക്കുന്നതും കാണാം. രാഖി കെട്ടിയ ശേഷം സ്ത്രീ എഴുനേൽക്കുകയും അത് തൻറെ സഹോദരനാണെന്നും ഉപദ്രവിക്കരുതെന്നും ആവശ്യപ്പെടുന്നു. ഇതിനിടെ ഒരാൾ വന്ന് അവൻറെ കഴുത്തിൽ തടവുന്നതും കാണാം. 27 സെക്കൻറ് മാത്രമാണ് വീഡിയോയ്ക്കുള്ളത്.



