കണ്ണൂർ തളിപ്പറമ്പിൽ തീപിടുത്തത്തിനിടെ നടന്നത് വൻ മോഷണം.. നിബ്രാസ് ഹൈപ്പർമാർക്കറ്റിൽ പർദ്ദയിട്ട സ്ത്രീ മോഷണം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്…
തളിപ്പറമ്പിൽ കെ.വി.കോംപ്ലക്സിലുണ്ടായ തീപിടുത്തത്തിനിടെ മോഷണം. പർദ്ദയിട്ട സ്ത്രീ മോഷണം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തീപിടിത്തമുണ്ടായ ഭാഗത്തിന് എതിർവശത്തുള്ള നിബ്രാസ് ഹൈപ്പർമാർക്കറ്റിലായിരുന്നു മോഷണം. പതിനായിരം രൂപയുടെ സാധനങ്ങൾ പർദ്ദയിട്ട സ്ത്രീ കടത്തിയെന്ന് ഉടമയായ നിസാർ പരാതിപ്പെട്ടു. ആളുകളുടെ മുഴുവൻ ശ്രദ്ധ പുറത്തെ തീപിടിത്തത്തിലായിരിക്കുമ്പോൾ ആയിരുന്നു സ്ത്രീയുടെ മോഷണം.
വിദഗ്ധമായി നടത്തിയ മോഷണത്തിനു ശേഷം സ്ത്രീ ജനക്കൂട്ടത്തിനിടയിലൂടെ പെട്ടെന്നു നടന്നുപോകുകയായിരുന്നു. ഇതേസമയം തന്നെ കടയിൽ മറ്റൊരു സ്ത്രീയും മോഷണം നടത്തി. എന്നാൽ ഇവരെ കയ്യോടെ പിടികൂടി. പ്രതിയെ ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ചയാണ് തളിപ്പറമ്പ് ബസ് സ്റ്റാൻഡ് പരിസരത്തെ കെ.വി.കോംപ്ലക്സിൽ വൻ തീപിടിത്തം ഉണ്ടായത്. വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. 15 ഫയർ യൂണിറ്റുകൾ എത്തി മൂന്നു മണിക്കൂറിലേറെ സമയമെടുത്തായിരുന്നു തീ അണച്ചത്.