കൊല്ലത്ത് യുവതിയെ കുത്തിക്കൊന്നു.. ജോലിക്ക് നിന്ന വീട്ടിൽ കയറി കുത്തിയത് ഭർത്താവെന്ന് സംശയം…
കൊല്ലം അഞ്ചാലുംമൂട് യുവതിയെ കുത്തിക്കൊന്നു. രേവതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം. യുവതി ജോലിക്ക് നിന്ന വീട്ടിൽ കയറിയാണ് കുത്തിയത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.


