മെട്രോ സ്റ്റേഷനിൽ വാക്ക് തർക്കത്തെ തുടർന്ന് യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു

ആലുവ മുട്ടം മെട്രോ സ്റ്റേഷനിൽ വാക്ക് തർക്കത്തെ തുടർന്ന് യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് സംഭവം. ഇടപ്പള്ളി ചങ്ങമ്പുഴ നഗർ സ്വദേശിനി നീതു (32)വിനാണ് കുത്തേറ്റത്. നീതുവിനെ മെട്രോ പോലീസ് കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. നീതുവിനെ ഉടൻ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നീതുവിന്റെ ഭർത്താവ് മഹേഷ് (39)നെ മെട്രോ പോലീസ് കസ്റ്റഡിയിൽ എടുത്തു.




