മകന് സംസാര വൈകല്യം, പഴി ഭാര്യയ്ക്ക്, ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി 27കാരി ജീവനൊടുക്കി
മകന് സംസാര വൈകല്യമുണ്ടായതിന് ഭാര്യയ്ക്ക് പഴി. ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി 27കാരിയായ അമ്മ ജീവനൊടുക്കി. ഹൈദരബാദിലാണ് സംഭവം. 27കാരിയായ ചല്ലാരി സായിലക്ഷ്മിയാണ് ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. രണ്ട് വയസ് പ്രായമായിരുന്നു ഇരട്ട കുട്ടികൾക്ക്. തലയിണ ഉപയോഗിച്ച കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് യുവതി താഴേയ്ക്ക് ചാടിയത്. ഇന്ന് പുലർച്ചെ 3.30ഓടെയാണ് സംഭവം. ഹൈദരബാദിലെ ബാലാനഗറിലെ നാല് നില അപാർട്ട്മെന്റിൽ സംഭവ സമയത്ത് അമ്മയും കുഞ്ഞുങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. ചല്ലാരി സായിലക്ഷ്മിയുടെ ഭർത്താവ് ജോലിയിൽ ആയിരുന്ന സമയത്തായിരുന്നു ക്രൂരത.