ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ട സംഭവം; യുവതിയുടെ നില അതീവ ഗുരുതരം, പ്രതി കസ്റ്റഡിയില്‍….

വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതി പിടിയില്‍. പനച്ചിമൂട് സ്വദേശി സുരേഷ് കുമാറിനെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ പൊലീസ് ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇയാള്‍ യുവതിയുടെ സഹയാത്രികനാണെന്നാണ് ലഭിക്കുന്ന വിവരം.

യുവതിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് തള്ളിയിട്ടതെന്നാണ് നിഗമനം. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായി കമ്പാര്‍ട്‌മെന്റിലുണ്ടായിരുന്നവരും വ്യക്തമാക്കിയിട്ടുണ്ട്. 20 ഓളം പേര്‍ ജനറല്‍ കമ്പാര്‍ട്‌മെന്റിലുണ്ടായിരിക്കവേയാണ് സംഭവം. തള്ളിയിട്ടതിന് പിന്നാലെ ആന്തരിക രക്തസ്രാവമുണ്ടായ യുവതിയുടെ നില ഗുരുതരമാണ്. ട്രെയിനില്‍ നിന്ന് വീണയുടന്‍ യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. നിലവില്‍ വര്‍ക്കല മിഷന്‍ ഹോസ്പിറ്റലില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

Related Articles

Back to top button