ഒരു ലക്ഷം രൂപയുടെ താലി മാല ഊരി പോയത് അറിഞ്ഞില്ല; കോർപ്പറേഷനിലേക്ക് വിളിച്ച് യുവതി, പിന്നെ സംഭവിച്ചത്!

സ്വർണ്ണത്തിന്റെ ഈ പൊള്ളുന്ന വിലക്ക് അത് കളഞ്ഞ് കിട്ടിയാൽ ആരെങ്കിലും വേണ്ടന്ന് വെക്കുമോ? എന്നാൽ സത്യസന്ധരായ ചിലരും ഉണ്ട് കേട്ടോ നമ്മക്ക് ചുറ്റും. ഒരു ലക്ഷം രൂപ വിലവരുന്ന താലിമാല നഷ്ടപെട്ട യുവതിക്ക് അത് തിരികെ കിട്ടിയ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വീട്ടിലെ മാലിന്യം നിക്ഷേപിക്കുന്നതിനിടെയാണ് യുവതിക്ക് മാല നഷ്ടമായത്. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം.

വീട്ടിലെ മാലിന്യം മാറ്റുന്നതിനിടെ വീട്ടമ്മയുടെ മാല ഊരി മാലിന്യത്തോടൊപ്പം പോകുകയായിരുന്നു. എന്നാൽ മാലിന്യ ട്രക്ക് ഡ്രൈവറുടെ ഇടപെടൽ കാരണം യുവതിക്ക് മാല തിരികെക്കിട്ടി. മാലിന്യം മാറ്റുന്നതിനിടെ താലിമാല ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അതെടുത്ത് ഉടമയെ ഏൽപ്പിക്കുകയായിരുന്നു. ഡ്രൈവറുടെ സത്യസന്ധതയ്‌ക്കുള്ള സമ്മാനമായി സ്ഥലത്തെ കൗൺസിലർ രൂപേഷ് വർമ അദ്ദേഹത്തിന് 1,100 രൂപ നൽകി ആദരിച്ചു.

സൈനികർ നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതുപോലെ കോർപ്പറേഷൻ ജീവനക്കാർ ജനങ്ങളെ സംരക്ഷിക്കുന്നുവെന്നും ഡ്രൈവറെ പ്രശംസിച്ചുകൊണ്ട് രൂപേഷ് വർമ പറഞ്ഞു. ഈ മാസം ആദ്യം അഹമ്മദാബാദിലും സമാനമായ സംഭവം ഉണ്ടായിരുന്നു. പണവും സ്വർണാഭരണങ്ങളും അടയങ്ങിയ പഴ്‌സാണ് സ്‌ത്രീയിൽ നിന്ന് നഷ്‌ടപ്പെട്ടത്. അബദ്ധം പറ്റിയെന്ന് മനസിലായ അവ‌ ഉടൻതന്നെ കോർപ്പറേഷനിൽ വിവരമറിയിച്ചു. തുടർന്ന് ജിപിഎസ് ട്രാക്കിംഗും വാക്കി – ടോക്കിയും ഉപയോഗിച്ച് ഖരമാലിന്യ മാനേജ്‌മെന്റ് വകുപ്പ് തെരച്ചിൽ നടത്തി.

30 മിനിട്ടിനുള്ളിൽ തന്നെ പഴ്‌സ് കണ്ടെത്തി തിരികെ നൽകി.കഴിഞ്ഞ വർഷം ചെന്നൈയിലും ഇത്തരം സംഭവമുണ്ടായി. മകളുടെ വിവാഹത്തിന് സമ്മാനമായി ലഭിച്ച അഞ്ച് ലക്ഷം രൂപ വിലവരുന്ന വജ്രമാലയാണ് അവർക്ക് നഷ്‌ടപ്പെട്ടത്. ഉടൻതന്നെ കോർപ്പറേഷനിൽ അറിയിച്ചതിനാൽ ശുചീകരണ പ്രവർത്തകർ തെരച്ചിൽ നടത്തി മാല വീണ്ടെടുത്ത് ഉടമയ്‌ക്ക് നൽകി.

മറ്റൊരു സംഭവത്തിൽ തിരുച്ചി കോർപ്പറേഷനിലെ 36-ാം വാർഡിന് കീഴിലുള്ള കൽക്കന്ദർ കോട്ടൈ റോഡിലെ അംബികാപുരത്ത് ഒരു മാലിന്യ സഞ്ചിയിൽ അബദ്ധത്തിൽ ഉപേക്ഷിച്ച മൂന്ന് പവന്റെ സ്വർണ്ണാഭരണങ്ങൾ തിരുച്ചി കോർപ്പറേഷന്റെ ശുചീകരണ തൊഴിലാളികൾ കണ്ടെടുത്ത് തിരികെ നൽകി.

Related Articles

Back to top button