പുഷ്പ 2 പ്രീമിയറില്‍ യുവതി കൊല്ലപ്പെട്ട സംഭവം…അല്ലുവിന് കുരുക്ക്…

പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ ഹൈദരാബാദ് സന്ധ്യ തീയറ്ററില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് വിട്ട് ഹൈദരാബാദ് പൊലീസ്. സന്ധ്യ തിയറ്ററിലെ പുതിയ സിസിടിവി ദൃശ്യങ്ങൾ സിനിമ താരം അല്ലു അര്‍ജുനെ ചോദ്യം ചെയ്യുന്ന ദിനസം തന്നെയാണ് പുറത്ത് വിട്ടത് എന്നതാണ് ശ്രദ്ധേയം.

നവംബര്‍ 4 രാത്രി നടന്ന തിക്കിലും തിരിക്കിലുംമരിച്ച രേവതിയെ ബൗൺസർമാർ തൂക്കി എടുത്ത് പുറത്തേക്ക് കൊണ്ട് വരുന്ന ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. വടികൾ ഉപയോഗിച്ച് ആളുകളെ സ്വകാര്യ സെക്യൂരിറ്റി സംഘം തല്ലുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ബൗൺസർമാർക്ക് ഒപ്പം ചില നാട്ടുകാരും ഇതില്‍ ഉള്‍പ്പെട്ടുവെന്നാണ് വിവരം.

Related Articles

Back to top button