പ്രണയം സഹിക്കാനായില്ല..മകളെ കൊലപ്പെടുത്താൻ അമ്മ ക്വട്ടേഷൻ നൽകിയത് മകളുടെ കാമുകന്..കൊന്നത് അമ്മയെ…

മകളെ കൊലപ്പെടുത്താൻ അമ്മ ക്വട്ടേഷൻ നൽകിയത് മകളുടെ കാമുകന് തന്നെ. പദ്ധതി അറിഞ്ഞതോടെ മകളുടെ നിർദേശപ്രകാരം കാമുകൻ അമ്മയെ വകവരുത്തി.. ഉത്തര്‍ പ്രദേശിലെ ഇറ്റാവയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.വാടക കൊലയാളി മകളുടെ കാമുകനാണെന്ന് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.സംഭവത്തിൽ കൊല്ലപ്പെട്ട അമ്മ അൽക്കയുടെ മകളായ 17 വയസുകാരിയെയും കാമുകൻ സുഭാഷ് സിങിനെയും (38) ജസ്രത്പൂർ പൊലീസ് പിടികൂടി.

യുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അൽക്കയുടെ മൃതദേഹം കണ്ടെത്തിയത്.മകള്‍ക്ക് മറ്റൊരാളുമായുള്ള ബന്ധം അമ്മ അല്‍ക്കയെ വളരെ ബുദ്ധിമുട്ടിച്ചിരുന്നു. തുടര്‍ന്ന് മകളെ ഇല്ലാതാക്കാന്‍ അമ്മ വാടക കൊലയാളിയെ സമീപിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മകളെ കൊലപ്പെടുത്താനായി ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജയില്‍ മോചിതനായ സുഭാഷുമായി അല്‍ക്ക ബന്ധപ്പെട്ടു. മകളെ കൊലപ്പെടുത്തിയാല്‍ അരലക്ഷം രൂപയാണ് അമ്മ വാഗ്ദാനം ചെയ്തത്. എന്നാല്‍ താന്‍ ഏര്‍പ്പെടുത്തിയ വാടക കൊലയാളി മകളുടെ കാമുകനാണെന്ന കാര്യവും സുഭാഷ് സമ്മാനിച്ച ഫോണിലൂടെ ഇരുവരും നിരന്തരം ബന്ധപ്പെടുന്ന കാര്യവും അവര്‍ അറിഞ്ഞിരുന്നില്ല. അല്‍ക്കയുടെ പദ്ധതിയെക്കുറിച്ച് സുഭാഷ് കൗമാരക്കാരിയെ അറിയിക്കുകയായിരുന്നു.അമ്മയെ കൊലപ്പെടുത്തിയാല്‍ സുഭാഷിനെ വിവാഹം കഴിക്കാമെന്ന് കൗമാരക്കാരി അറിയിച്ചതോടെ ഇരുവരും അതിനായുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. തുടർന്ന് ഇവർ അൽക്കയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വയലില്‍ ഉപേക്ഷിക്കുകയായിരുന്നു.

Related Articles

Back to top button